Asianet News MalayalamAsianet News Malayalam

അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയ രണ്ട് പ്രവാസി വനിതകള്‍ അറസ്റ്റില്‍

രാജ്യത്തെ ആരോഗ്യ, ചികിത്സാ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാതെയും രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന തരത്തിലും ഇരുവരും ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയതായി അധികൃതര്‍ കണ്ടെത്തി. 

two expat women arrested in Saudi Arabia for performing illegal abortions in Saudi Arabia
Author
First Published Nov 23, 2022, 10:11 PM IST

റിയാദ്: സൗദി അറേബ്യയില്‍ ഒരു അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് നിയമവിരുദ്ധമായി ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയ രണ്ട് വിദേശ വനിതകള്‍ അറസ്റ്റിലായി. ദക്ഷിണ റിയാദില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. റിയാദിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയാണ് അറസ്റ്റില്‍ കലാശിച്ചത്. പിടിയിലായവര്‍ ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

രാജ്യത്തെ ആരോഗ്യ, ചികിത്സാ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാതെയും രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന തരത്തിലും ഇരുവരും ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയതായി അധികൃതര്‍ കണ്ടെത്തി. കാലാവധി കഴിഞ്ഞ മെഡിക്കല്‍ ഉപകരണങ്ങളും ഗര്‍ഭഛിദ്രത്തിന് ആവശ്യമായ സാധനങ്ങളും ഉറവിടം വ്യക്തമല്ലാത്ത മരുന്നുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് സാധനങ്ങളും ഈ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. നിയമലംഘങ്ങള്‍ നടത്തിയ ഇരുവരെയും തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

Read also: മയക്കുമരുന്ന് കടത്തിന് പിടിയിലായ രണ്ട് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി

മഴയില്‍ വാഹനങ്ങളുമായി അഭ്യാസം; യുഎഇയില്‍ നിരവധി യുവാക്കള്‍ക്ക് പിഴ, വാഹനങ്ങള്‍ പിടിച്ചെടുത്തു
ദുബൈ: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ വാഹനങ്ങളുമായി റോഡിലിറങ്ങി അഭ്യാസ പ്രകടനം നടത്തിയ നിരവധി യുവാക്കള്‍ക്ക് ദുബൈയില്‍ പിഴ ലഭിച്ചു. ഇവരുടെ വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കുകയും ചെയ്‍തു. അഭ്യാസ പ്രകടങ്ങളുടെ വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍പെട്ടത്.

ഒരു ഫോര്‍ വീല്‍ ഡ്രൈവ് വാഹനം റൗണ്ട് എബൗട്ടില്‍ നിന്ന് വിപരീത ദിശയില്‍ റോഡിലൂടെ ഓടിക്കുന്നതാണ് ഒരു വീഡിയോ ക്ലിപ്പിലുള്ളത്. മറ്റൊരു വീഡിയോയില്‍ ഒരു ഫോര്‍ വീല്‍ ഡ്രൈവ് വാഹനം റോഡില്‍ ഡ്രിഫ്റ്റ് ചെയ്യുന്നതും കാണാം. റോഡില്‍ നേരെ ഓടുകയായിരുന്ന ഒരു കാറിലേക്ക്, അഭ്യാസ പ്രകടനം നടത്തുന്ന ഡ്രൈവര്‍ കാര്‍ ഇടിച്ചുകയറ്റുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വൈറല്‍ ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. സ്വന്തം ജീവനും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന പ്രവൃത്തികളാണ് യുവാക്കളില്‍ നിന്നുണ്ടായതെന്ന് ദുബൈ പൊലീസ് പ്രതികരിച്ചു.

Read also: യുഎഇയിലെ പുതിയ നറുക്കെടുപ്പിലും വിജയം ഇന്ത്യക്കാര്‍ക്ക് തന്നെ; എട്ട് കോടി സ്വന്തമാക്കി യുവാവ്

Follow Us:
Download App:
  • android
  • ios