കുവൈത്ത് സിറ്റി: മദ്യ വില്‍പനയ്ക്കിടെ രണ്ട് പ്രവാസികള്‍ കുവൈത്തില്‍ അറസ്റ്റിലായി. പ്രാദേശികമായി നിര്‍മിച്ച മദ്യവും ഇത് വിറ്റ് നേടിയ പണവും ഇവരില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. 

അഹ്‍മദിയില്‍ വെച്ച് ഗതാഗത നിയമം ലംഘിച്ച വാഹനം സെക്യൂരിറ്റി പട്രോള്‍ സംഘത്തിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. വാഹനം തടഞ്ഞ് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനിടെ നടത്തിയ പരിശോധനയിലാണ് പിന്‍സീറ്റില്‍ രണ്ട് ബാഗുകളിലായി നിരവധി കുപ്പി മദ്യം കണ്ടെടുത്തത്. മദ്യ വില്‍പന നടത്തി വാങ്ങിയ പണവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. തുടര്‍ നിയമനടപടികള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.