ഗാർഹിക തൊഴിലിനായി എത്തിയ സ്ത്രീകളെ ആകർഷക ശമ്പളം നൽകാമെന്നും ഒപ്പം മറ്റു വ്യാജ വാഗ്ദാനങ്ങളും നൽകി പ്രലോഭിപ്പിച്ച് തൊഴിൽ സ്ഥലത്ത് നിന്നും പുറത്തു കൊണ്ടുവരുന്നതായിരുന്നു ഇവരുടെ പ്രവര്‍ത്തനം
മസ്‍കത്ത്: ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് പ്രവാസികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഗാർഹിക തൊഴിലിനായി എത്തിയ സ്ത്രീകളെ ആകർഷക ശമ്പളം നൽകാമെന്നും ഒപ്പം മറ്റു വ്യാജ വാഗ്ദാനങ്ങളും നൽകി പ്രലോഭിപ്പിച്ച് തൊഴിൽ സ്ഥലത്ത് നിന്നും പുറത്തു കൊണ്ടുവന്ന രണ്ടു ഏഷ്യൻ വംശജരെയാണ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പുറമെ ഈ സ്ത്രീകളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചുവെന്നും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
