സൊഹാര്‍ വിലായത്തിലെ തീരത്തോട് ചേര്‍ന്ന് ഒരു ബോട്ടില്‍ നിന്നാണ് കോസ്റ്റ് ഗാര്‍ഡ് ഇവരെ പിടികൂടിയത്. തുടര്‍ന്ന് സൊഹാര്‍ പൊലീസിന് കൈമാറി നിയമനടപടികള്‍ പൂര്‍ത്തിയാക്കി. 

മസ്‍കത്ത്: ഒമാനിലേക്ക് അനധികൃതമായി രണ്ട് പേരെ പ്രവേശിക്കാന്‍ സഹായിച്ചതിന് പ്രവാസികള്‍ അറസ്റ്റിലായി. നോര്‍ത്ത് അല്‍ ബാത്തിനയിലാണ് രണ്ട് പ്രവാസികള്‍ അറസ്റ്റിലായത്. ഏഷ്യക്കാരായ രണ്ട് പേരെ ഇവര്‍ രാജ്യത്തേക്ക് കടത്തിയെന്ന് റോയല്‍ ഒമാന്‍ അറിയിച്ചു.

സൊഹാര്‍ വിലായത്തിലെ തീരത്തോട് ചേര്‍ന്ന് ഒരു ബോട്ടില്‍ നിന്നാണ് കോസ്റ്റ് ഗാര്‍ഡ് ഇവരെ പിടികൂടിയത്. തുടര്‍ന്ന് സൊഹാര്‍ പൊലീസിന് കൈമാറി നിയമനടപടികള്‍ പൂര്‍ത്തിയാക്കി. രാജ്യത്തേക്കുള്ള നുഴഞ്ഞുകയറ്റവും മനുഷ്യക്കടത്തും തടയുന്നതില്‍ സ്വദേശികളും പ്രവാസികളും അധികൃതര്‍ക്ക് നല്‍കുന്ന സഹകരണത്തിന് പൊലീസ് നന്ദി അറിയിച്ചു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 9999 എന്ന നമ്പറിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്നു റോയല്‍ ഒമാന്‍ പൊലീസ് അഭ്യര്‍ത്ഥിച്ചു.