ഇതുമായി ബന്ധപ്പെട്ട വിവരം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് കിലോഗ്രാം രാസവസ്തുക്കള്‍, ഒരു കിലോഗ്രാം ഹാഷിഷ്, അര കിലോ ഷാബു എന്നിവ പിടിച്ചെടുത്തത്. ഇത് കൈവശം വെച്ച രണ്ട് അറബ് സ്വദേശികളെ അറസ്റ്റ് ചെയ്തു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ 3.5 കിലോഗ്രാം ലഹരിമരുന്നുമായി രണ്ട് വിദേശികളെ ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ വിഭാഗത്തിലെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു. രാസപദാര്‍ത്ഥങ്ങള്‍, ഹാഷിഷ്, ഷാബു എന്നിവ ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ത്ഥങ്ങളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. 

ഇതുമായി ബന്ധപ്പെട്ട വിവരം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് കിലോഗ്രാം രാസവസ്തുക്കള്‍, ഒരു കിലോഗ്രാം ഹാഷിഷ്, അര കിലോ ഷാബു എന്നിവ പിടിച്ചെടുത്തത്. ഇത് കൈവശം വെച്ച രണ്ട് അറബ് സ്വദേശികളെ അറസ്റ്റ് ചെയ്തതായും ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ലഹരിമരുന്ന് കള്ളക്കടത്തും വില്‍പ്പനയും ലക്ഷ്യമിട്ടിരുന്നതായി അറസ്റ്റിലായവര്‍ അധികൃതരോട് വെളിപ്പെടുത്തി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona