Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ വീട് തകർന്നുവീണ് മലയാളി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു

തകർന്നുവീണ കെട്ടിട അവശിഷ്‍‍‍‍‍‍‍‍‍‍ടങ്ങൾക്കടിയിൽപെട്ട രണ്ടു പേരും തല്‍ക്ഷണം മരിച്ചു. തൊഴിലാളികൾ താമസിക്കുന്ന പഴയ മണ്‍ കെട്ടിടമാണ്​ തകർന്നുവീണത്​. 

Two Indian expatriates including a keralite died in a building collapse in Saudi Arabia
Author
Riyadh Saudi Arabia, First Published Sep 2, 2020, 3:37 PM IST

റിയാദ്​: വീട് തകർന്നുവീണ് റിയാദില്‍ മലയാളിയും തമിഴ്‍നാട്ടുകാരനും മരിച്ചു. വിവിധ രാജ്യക്കാരായ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ മൊത്ത - ചില്ലറ വ്യാപാര കേന്ദ്രങ്ങളിലൊന്നായ അതീഖയിൽ പച്ചക്കറി മാർക്കറ്റിന് സമീപം ചൊവ്വാഴ്‍ച രാത്രി 11.30ന് ആയിരുന്നു സംഭവം. 


പാലക്കാട് എലുമ്പിലാശേരി സ്വദേശി നാലംകണ്ടം മുഹമ്മദ് (47) ആണ് മരിച്ചത്​. മരിച്ച മറ്റൊരാള്‍ തമിഴ്‌നാട് സ്വദേശിയാണ്. തകർന്നുവീണ കെട്ടിട അവശിഷ്‍‍‍‍‍‍‍‍‍‍ടങ്ങൾക്കടിയിൽപെട്ട രണ്ടു പേരും തല്‍ക്ഷണം മരിച്ചു. തൊഴിലാളികൾ താമസിക്കുന്ന പഴയ മണ്‍ കെട്ടിടമാണ്​ തകർന്നുവീണത്​. പരിക്കേറ്റവരെ ശുമൈസി കിങ്​ സഊദ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


വിവരം ലഭിച്ചയുടനെ സിവില്‍ ഡിഫന്‍സ്, പൊലീസ്, റെഡ് ക്രസന്റ്​ വിഭാഗങ്ങള്‍ സംഭവ സ്ഥലത്ത് എത്തുകയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തുടുക്കുകയുമായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് മുഹമ്മദ് അല്‍ഹമ്മാദി അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.  മരിച്ച മലയാളി മുഹമ്മദിന്റെ അനന്തര നടപടികള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ്​ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Follow Us:
Download App:
  • android
  • ios