ഇരുവരും ഡിപിഎസ് ദുബായിയിലെ പൂര്‍വ വിദ്യാര്‍ഥികളാണ്. ശരത് കുമാര്‍ ഉന്നത പഠനത്തിനായി യുഎസിലും രോഹിത് അമേരിക്കയിലുമായിരുന്നു. 

ദുബായ്: അവധിയാഘോഷത്തിന് ദുബായിയിലെത്തിയ മലയാളി യുവാക്കള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. തിരുവനന്തപുരം സ്വദേശി ശരത് കുമാര്‍ നമ്പ്യാര്‍ (21), സുഹൃത്ത് രോഹിത് കൃഷ്ണകുമാര്‍(19) ചൊവ്വാഴ്ച അര്‍ധരാത്രിയോടടുത്തായിരുന്നു അപകടം. രോഹിതിനെ വീട്ടില്‍ കൊണ്ടുപോയി വിടുന്നതിനിടെയായിരുന്നു അപകടം. ഇരുവരും ഡിപിഎസ് ദുബായിയിലെ പൂര്‍വ വിദ്യാര്‍ഥികളാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശരത് കുമാര്‍ ഉന്നത പഠനത്തിനായി യുഎസിലും രോഹിത് അമേരിക്കയിലുമായിരുന്നു. അവധിയില്‍ മാതാപിതാക്കളെ കാണാനും പരസ്പരം ഒത്തുകൂടാനുമായിരുന്നു ഇരുവരും ദുബായിയിലെത്തിയത്. ഇരുവരും സംഭവ സ്ഥലുത്തുവെച്ച് തന്നെ മരിച്ചു. തിരുവനന്തപുരം കുറവന്‍കോണം സ്വദേശികളായ ആനന്ദ്കുമാര്‍-രാജശ്രീ പ്രസാദ് എന്നിവരുടെ മകനാണ് ശരത് കുമാര്‍. 

വാഹനാപകടത്തില്‍ മരിച്ച രോഹിത് കൃഷ്ണകുമാര്‍, ശരത് കുമാര്‍ നമ്പ്യാര്‍