ദുബായ്: കഴിഞ്ഞ വാരാന്ത്യത്തില്‍ നടന്ന എമിറേറ്റ്‌സ് ലോട്ടോ നറുക്കെടുപ്പില്‍ ഒരു മില്യണ്‍ ദിര്‍ഹം പങ്കിട്ടെടുത്ത് രണ്ട് ഭാഗ്യവാന്‍മാര്‍. എമിറേറ്റ്‌സ് ലോട്ടോയുടെ പന്ത്രണ്ടാമത് നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട ആറ് സംഖ്യകളില്‍ അഞ്ചും യോജിച്ച് വന്ന രണ്ട് ഇന്ത്യക്കാരാണ് 5,00,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്. യുഎഇയില്‍ സന്ദര്‍ശനത്തിന് എത്തിയ 35കാരനായ കിക്കരെ അലി അബ്ദുല്‍ മുനീറാണ് വിജയികളിലൊരാള്‍. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ അദ്ദേഹം സമ്മാനത്തുക കൊണ്ട് എന്തു ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. കുടുംബവുമായി സംസാരിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

'ജീവിതത്തില്‍ ഇതിന് മുമ്പ് ഒരു സമ്മാനവും നേടിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ വിജയം ശരിക്കും ഞെട്ടിച്ചു. ഇത്രയും അത്ഭുതകരമായ അവസരം എനിക്കും എന്‍റെ കുടുംബത്തിനും നല്‍കിയ എമിറേറ്റ്‌സ് ലോട്ടോയ്ക്ക് നന്ദി. സമ്മാനത്തുകയില്‍ ഒരു ഭാഗം എന്‍റെ സഹോദരനും സഹോദരിക്കും നല്‍കാനുമാഗ്രഹിക്കുന്നു'- അദ്ദേഹം പറഞ്ഞു.

ദുബായില്‍ താമസിക്കുന്ന  നെല്‍സണ്‍ യേശുദാസാണ് കഴിഞ്ഞ ആഴ്ചയിലെ എമിറേറ്റ്‌സ് ലോട്ടോ നറുക്കെടുപ്പില്‍ 5,00,000 ദിര്‍ഹം നേടിയ മറ്റൊരു ഭാഗ്യവാന്‍. സെയില്‍സ് എക്‌സിക്യൂട്ടീവായ ഈ 29കാരന്‍ എമിറേറ്റ്‌സ് ലോട്ടോയുടെ തുടക്കം മുതല്‍ സ്ഥിരമായി പങ്കെടുത്തുവരികയായിരുന്നു. എമിറേറ്റ്സ് ലോട്ടോ അല്ലാതെ മറ്റൊരു നറുക്കെടുപ്പിലും സമ്മാനപദ്ധതികളിലും നെല്‍സണ്‍ പങ്കെടുത്തിട്ടില്ല. 'വിജയിയായ വിവരമറിഞ്ഞപ്പോള്‍ എനിക്ക് വളരെയധികം ആശ്ചര്യം തോന്നി, വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല'- നെല്‍സണ്‍ പറഞ്ഞു.

'എമിറേറ്റ്‌സ് ലോട്ടോയെക്കുറിച്ച് ആദ്യം അറിഞ്ഞപ്പോള്‍ തന്നെ എനിക്ക് എങ്ങനെയെങ്കിലും വിജയിക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. ദൈവത്തിന്റെ അനുഗ്രഹത്തിന് നന്ദി പറയുന്നു. ഒപ്പം താമസിക്കുന്നവര്‍ക്കും, നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ എന്നെ പ്രേരിപ്പിക്കുകയും നമ്പറുകള്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കുകയും ചെയ്ത എന്റെ പങ്കാളിയും സുഹൃത്തുമായ മിശ്രയ്ക്കും നന്ദി. സമ്മാനത്തുക എന്തു ചെയ്യുമെന്ന കാര്യത്തില്‍ ഞാന്‍ ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല, അതിനെക്കുറിച്ച് ആലോചിക്കാന്‍ കൂടുതല്‍ സമയം വേണം'-  നെല്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

ജാക്‌പോട്ട് വിജയിയെ തെരഞ്ഞെടുക്കാനുള്ള ആറ് ഭാഗ്യനമ്പറുകള്‍ യോജിച്ച് വന്ന ആരും ഇല്ലാത്തതിനാല്‍ 50 മില്ല്യണ്‍ ദിര്‍ഹത്തിന്റെ  സമ്മാനം അടുത്തയാഴ്ചയും വിജയികളെ കാത്തിരിക്കുകയാണ്. 

കഴിഞ്ഞ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് എമിറേറ്റ്‌സ് ലോട്ടോ കളക്ടിബിള്‍ വാങ്ങി അടുത്ത നറുക്കെടുപ്പില്‍ പങ്കാളിയാവാം.  ജൂലൈ 11 ശനിയാഴ്ച രാത്രി ഒന്‍പത് മണിക്കാണ് എമിറേറ്റ്സ് ലോട്ടോയുടെ അടുത്ത നറുക്കെടുപ്പ്. കളക്ടിബിള്‍ വാങ്ങിയ ശേഷം ലോട്ടോയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചാല്‍ 1 മുതല്‍ 49 വരെയുള്ള സംഖ്യകളില്‍ നിന്ന് ആറ് സംഖ്യകള്‍ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. നിങ്ങള്‍ തെരഞ്ഞെടുത്ത 6 നമ്പറുകള്‍ നറുക്കെടുപ്പില്‍ വരികയാണെങ്കില്‍ മുഴുവന്‍ സമ്മാനത്തുകയും നിങ്ങള്‍ക്ക് തന്നെ ലഭിക്കും. വീട്ടിലിരുന്ന് തന്നെ എമിറേറ്റ്‌സ് ലോട്ടോ ആപ്പ് വഴിയും വെബ്‌സൈറ്റ് വഴിയും രജിസ്റ്റര്‍ ചെയ്യാനാവും.


കളക്ടിബിളുകള്‍, വിജയികളുടെ വിവരം, നിബന്ധനകള്‍, യോഗ്യതകള്‍ എന്നിവയെക്കുറിച്ച് അറിയാനും കളക്ടിബിളുകള്‍ വാങ്ങി നറുക്കെടുപ്പില്‍ പങ്കെടുത്ത് അടുത്ത വിജയിയാവാനുള്ള അവസരത്തിനുമായി www.emiratesloto.com സന്ദര്‍ശിക്കാം.

എമിറേറ്റ്സ് ലോട്ടോ നറുക്കെടുപ്പില്‍ പങ്കെടുക്കേണ്ടത് ഇങ്ങനെ

35 ദിര്‍ഹം വിലയുള്ള എമിറേറ്റ്സ് ലോട്ടോ കളക്ടിബിള്‍ എമിറേറ്റ്സ് ലോട്ടോ വെബ്സൈറ്റില്‍ നിന്ന് വാങ്ങുക. നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ഇത് നിങ്ങളെ യോഗ്യരാക്കും. കളക്ടിബിള്‍ വാങ്ങിയ ശേഷം ലോട്ടോയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചാല്‍ 1 മുതല്‍ 49 വരെയുള്ള സംഖ്യകളില്‍ നിന്ന് ആറ് സംഖ്യകള്‍ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. നിങ്ങള്‍ തെരഞ്ഞടുത്ത 6 നമ്പറുകള്‍ നറുക്കെടുപ്പില്‍ വരികയാണെങ്കില്‍ മുഴുവന്‍ സമ്മാനത്തുകയും നിങ്ങള്‍ക്ക് തന്നെ ലഭിക്കും.  ആദ്യ ആഴ്ച സമ്മാന തുക 35 മില്യണ്‍ ദിര്‍ഹമായിരിക്കും. ആരും വിജയിച്ചില്ലെങ്കില്‍ സമ്മാന തുക അടുത്തയാഴ്ച 40 മില്യണ്‍ ദിര്‍ഹമായി ഉയരും. നറുക്കെടുത്ത ആറ് അക്കങ്ങളും ശരിയായി വരുന്ന വിജയി ഉണ്ടായില്ലെങ്കില്‍ ഓരോ ആഴ്ചയിലും 5 മില്യണ്‍ ദിര്‍ഹംസ് വീതം കൂടി പരമാവധി 50 മില്യണ്‍ ദിര്‍ഹംസ് വരെ ഗ്രാന്റ്പ്രൈസ് ഉയര്‍ന്നുകൊണ്ടിരിക്കും.

ആറ് അക്കങ്ങളില്‍ അഞ്ചെണ്ണം ശരിയായി വന്നാല്‍ 1 മില്യണ്‍ ദിര്‍ഹം സമ്മാനം ലഭിക്കും. ഒന്നിലധികം പേര്‍ക്ക് ഇങ്ങനെ ശരിയാവുമെങ്കില്‍ സമ്മാന തുക തുല്യമായി വീതിക്കും. നാല് അക്കങ്ങള്‍ ശരിയാവുന്ന എല്ലാവര്‍ക്കും 300 ദിര്‍ഹം വീതം സമ്മാനം ലഭിക്കും. ആറില്‍ മൂന്ന് അക്കങ്ങളാണ് യോജിച്ച് വരുന്നതെങ്കില്‍ അടുത്ത തവണത്തെ നറുക്കെടുപ്പില്‍ പങ്കാളിയാവാനുള്ള അവസരമായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക.