തീപിടിത്തത്തെ തുടര്‍ന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട ഒരു സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌പോഞ്ചും തടികളും സൂക്ഷിച്ചിരുന്ന സ്‌റ്റോറില്‍ നിന്നാണ് കെട്ടിടത്തിലെ രണ്ട് അപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തീ പടര്‍ന്നു പിടിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്തിലെ സാല്‍മിയയില്‍ ഒമ്പത് നിലകളുള്ള കെട്ടിടത്തില്‍ തീപിടിത്തം. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. വിവരമറിഞ്ഞ ഉടന്‍ സാല്‍മിയ, അല്‍ ബിദാ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമനസേനാ അംഗങ്ങളെത്തി താമസക്കാരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു. പിന്നീട് തീ നിയന്ത്രണവിധേയമാക്കി.
തീപിടിത്തത്തെ തുടര്‍ന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട ഒരു സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌പോഞ്ചും തടികളും സൂക്ഷിച്ചിരുന്ന സ്‌റ്റോറില്‍ നിന്നാണ് കെട്ടിടത്തിലെ രണ്ട് അപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തീ പടര്‍ന്നു പിടിച്ചത്. വെള്ളിയാഴ്ച രാവിലെ ഖൈത്താനിലെ ഒരു കെട്ടിടത്തിന്റെ ബേസ്‌മെന്റിലും അഗ്നിബാധയുണ്ടായി. താമസക്കാരെ ഒഴിപ്പിച്ച് തീയണച്ചു. പരിക്കേറ്റ ഒരാളെ ആശുപത്രിയിലെത്തിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
