സഹപ്രവർത്തകർക്കൊപ്പം ആദ്യമായി എടുത്ത ടിക്കറ്റിലൂടെയാണ് 44 വയസ്സുകാരനായ മുഹമ്മദ് സക്കീറിന് സമ്മാനം ലഭിച്ചത്.
ബിഗ് ടിക്കറ്റ് ഒക്ടോബറിലെ ആദ്യ ഇ-ഡ്രോയിൽ ഇന്ത്യയുൾപ്പെടെയുള്ള മൂന്നു രാജ്യങ്ങളിൽ നിന്നും അഞ്ച് പേർ വിജയികളായി. ഓരോരുത്തർക്കും 24-കാരറ്റ് മൂല്യമുള്ള 250 ഗ്രാം സ്വർണ്ണക്കട്ടി സമ്മാനമായി ലഭിച്ചു.
അബുദാബിയിൽ താമസിക്കുന്ന മലയാളിയായ മുഹമ്മദ് സക്കീർ ആണ് ഒരു വിജയി. പത്ത് സഹപ്രവർത്തകർക്കൊപ്പം ആദ്യമായി എടുത്ത ടിക്കറ്റിലൂടെയാണ് 44 വയസ്സുകാരനായ മുഹമ്മദ് സക്കീറിന് സമ്മാനം ലഭിച്ചത്.
മറ്റൊരു മലയാളിയായ ബോണി തോമസും വിജയിയായിട്ടുണ്ട്. സഹപ്രവർത്തകർക്കൊപ്പം തന്നെയാണ് ബോണിയും ടിക്കറ്റ് എടുത്തത്.
ഇന്ത്യൻ പൗരനായ ലിജിൻ തോമസ്, നായിയ ജോൺ, പാകിസ്ഥാനിൽ നിന്നുള്ള അമിർ അലി എന്നിവരാണ് മറ്റു വിജയികൾ.
ഈ മാസം ഇനി മൂന്ന് ഇ-ഡ്രോകൾ കൂടെയുണ്ട്. ഈ മാസത്തെ ലൈവ് ഡ്രോ നവംബര്‍ മൂന്നിനാണ്. 2.5 കോടി ദിര്‍ഹമാണ് (ഏകദേശം 55 കോടി രൂപ) ഗ്രാന്‍ഡ് പ്രൈസ്.
