മസ്കറ്റ്: കൊവിഡ് ബാധിച്ച് ഒമാനില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. മസ്‌കറ്റിലെ ഗാലയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി ഫൈനാന്‍സ് മാനേജര്‍ ആയി ജോലി ചെയ്തിരുന്ന പാലക്കാട് സ്വദേശി സി.ബി. രാമന്‍ (64) ആണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. മൃതദേഹം നാളെ സൊഹാറില്‍ സംസ്‌കരിക്കും.

കണ്ണൂര്‍ മാവിലായി പെരളശേരി സ്വദേശി അബ്ദുല്‍ റഹ്മാന് (58) മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബര്‍ക്കയില്‍ ഒരു ഹോട്ടല്‍ ജീവനക്കാരനായ അബ്ദുല്‍ റഹ്മാന്‍ മുപ്പത് വര്‍ഷമായി ഒമാനില്‍ ജോലി ചെയ്തുവരികയായിരുന്നു. അബ്ദുറഹ്മാന്റെ മൃതദേഹം ഇന്ന് വെള്ളിയാഴ്ചച ഉച്ചയ്ക്ക് അമിറാത്തില്‍ ഖബറടക്കി. ഒമാനില്‍ ഇതിനകം 28 മലയാളികളാണ് കൊവിഡ് 19 മൂലം മരണപ്പെട്ടത്.