റിയാദ്:  ദമ്മാമില്‍ നിന്നും ഉംറക്ക് പുറപ്പെട്ട മലയാളി കുടുംബം വാഹനാപകടത്തില്‍ പെട്ട് രണ്ട് സ്ത്രീകൾ മരിച്ചു. റിയാദിന് സമീപത്തായിരുന്നു അപകടം. കോഴിക്കോട് ഓമശേരി സ്വദേശി പുത്തൂർ  മൂഴിപുറത്ത് ഷംസുദ്ദീന്റെ കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. ഷംസുദ്ദീന്റെ ഭാര്യ റഹീനയും സഹോദരി നഫീസയുമാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിയാദില്‍ നിന്നും മക്കയിലേക്കുള്ള എക്സ്പ്രസ് ഹൈവേയിൽ 350 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. ഇവരുടെ കാർ  റോഡിലെ ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. കൂടെയുള്ളവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.