ദുബായ്: കൊവിഡ് ബാധിച്ച് ഗൾഫിൽ ഇന്ന് രണ്ട് മലയാളികൾ മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി വായ്‌പൂര്‌‍ പുത്തൻ പറമ്പിൽ താജുദ്ദീൻ പി.എ ജിദ്ദയിലും, ആലുവ ശങ്കരൻകുഴി എസ്.എ ഹസൻ റാസൽഖൈമയിലുമാണ് മരിച്ചത്. 51 വയസുകാരനായ എസ്.എ ഹസൻ ദുബായ്‍ക്കാരൻ എന്ന സിനിമയുടെ നിർമ്മാതാവായിരുന്നു. നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച ഹസൻ  ഇടത്തരം വ്യവസായി കൂടിയാണ് . 

ഗൾഫിൽ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഇപ്പോൾ 200 ആയി. കൊവിഡ് പടർന്നതിന് ശേഷമുള്ള രണ്ട് മാസങ്ങൾ കൊണ്ടാണ് നൂറു മലയാളികൾ മരിച്ചതെങ്കിൽ പിന്നീടുള്ള 99 മരണങ്ങൾ കഴിഞ്ഞ 13 ദിവസത്തിനിടെയാണ് സംഭവിച്ചത്. യു.എ.ഇയിൽ 92 മലയാളികളാണ് മരിച്ചത്. സൗദി അറേബ്യയിൽ 57 മലയാളികൾ മരിച്ചു.