പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ പാലിച്ചാണ് ഹറമിന്റെ വിവിധ ഭാഗങ്ങളിലായി സംസം വിതരണം നടത്തുന്നത്.

മക്ക: സൗദി അറേബ്യയില്‍ മസ്ജിദുല്‍ ഹറാമില്‍ ദിവസേന വിതരണം ചെയ്യുന്നത് രണ്ടുലക്ഷം സംസം ബോട്ടിലുകള്‍. 50 ട്രോളികളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ പാലിച്ചാണ് ഹറമിന്റെ വിവിധ ഭാഗങ്ങളിലായി സംസം വിതരണം നടത്തുന്നത്. കവാടങ്ങളിലും മത്വാഫിലും മുറ്റങ്ങളിലും ആളുകള്‍ക്ക് പാത്രങ്ങളില്‍ സംസം ഒഴിച്ചുകൊടുക്കുന്നതിനും സംസം നിറച്ച ബാഗുകളുമായി 20ഓളം പേരെയും നിയോഗിച്ചിട്ടുണ്ട്.