കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ട് ഇന്ത്യക്കാർ കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചു. ഇതോടെ കുവൈത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നായി. അതേസമയം 80 ഇന്ത്യക്കാരുൾപ്പെടെ 168 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 

കുവൈത്തിൽ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 2248ആയി ഉയർന്നു. ഇതിൽ ആയിരത്തി ഇരുന്നൂറ്റി നാൽപ്പത്തൊമ്പത് പേർ ഇന്ത്യക്കാരാണ്. പുതുതായി രോഗമുക്തി നേടിയ 31 പേരുൾപ്പെടെ 443 പേർ രോഗം ഭേതമായി ആശുപത്രി വിട്ടു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന 50 പേരിൽ 21 പേർ അതീവ ഗുരുതരാവസ്ഥയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.