യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയുടെ നിര്‍ദേശ പ്രകാരമാണ് പുതിയ പരിശോധനാ കേന്ദ്രങ്ങള്‍ സ്ഥാപിച്ചത്.

ഫുജൈറ: യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം രണ്ട് പുതിയ കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ കൂടി തുറന്നു. ഫുജൈറയിലെ ബയ്ദിയയിലും മസാഫിയിലുമാണ് പുതിയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയത്. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഇവിടെ സൗജന്യമായി കൊവിഡ് പരിശോധന നടത്താം.

യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയുടെ നിര്‍ദേശ പ്രകാരമാണ് പുതിയ പരിശോധനാ കേന്ദ്രങ്ങള്‍ സ്ഥാപിച്ചത്. യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റിയും ഫുജൈറ പൊലീസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‍സ് എന്നിവയുടെ സഹകരണത്തോടെയാവും പരിശോധനാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം.