മസ്‍കത്ത്: മയക്കുമരുന്ന് കടത്തിയതിന് രണ്ട് വിദേശികള്‍ ഒമാനില്‍ അറസ്റ്റിലായി. സൗത്ത്‌ അല്‍ ബാത്തിന ഗവര്‍ണറേറ്റില്‍ വെച്ചാണ് ഏഷ്യക്കാരായ രണ്ട് പേര്‍ മയക്കുമരുന്നുമായി പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 29 കിലോഗ്രാം ഹാഷിഷും 297 മയക്കുമരുന്ന് ഗുളികളുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. മോര്‍ഫിന് സമാനമായ ഗുളികകളാണ് ഇവരില്‍ നിന്ന് പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു. സൗത്ത്‌ അല്‍ ബാത്തിന പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പ്രസ്താവനയില്‍ പറയുന്നു.