സ്നോഡോണിയയിലേക്ക് യാത്ര ചെയ്യുന്നതിനിടെ നോർത്ത് വെയിൽസിലെ യർ വൈഡ്‌ഫാ കൊടുമുടിയിലേക്ക് പോകുന്ന വാട്കിൻ പാതയിലെ കുളത്തിലാണ് സഹോദരിമാര്‍ മുങ്ങി മരിച്ചത്.
വെയിൽസ്: നോര്‍ത്ത് വെയില്‍സില്‍ സഹോദരിമാര്‍ കുളത്തില്‍ മുങ്ങി മരിച്ചു. സൗത്ത് യോര്‍ക്ക് ഷയറിലെ മാള്‍ട്ട്സ്ബിയില്‍ താമസിച്ചിരുന്ന ഹജ്റ സാഹിദ് (29), ഹലീമ സാഹിദ് (25) എന്നിവരാണ് മുങ്ങി മരിച്ചത്.
സുഹൃത്തുക്കളോടൊപ്പം സ്നോഡോണിയയിലേക്ക് യാത്ര ചെയ്യുന്നതിനിടെ നോർത്ത് വെയിൽസിലെ യർ വൈഡ്‌ഫാ കൊടുമുടിയിലേക്ക് പോകുന്ന വാട്കിൻ പാതയിലെ കുളത്തിലാണ് ഇരുവരും ഇറങ്ങിയത്. ഇരുവരും ചെസ്റ്റര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനികളാണ്. ഇന്‍റര്‍നാഷണല്‍ ബിസിനസ് കോഴ്സില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളായിരുന്നു. പാകിസ്ഥാന്‍ സ്വദേശിനികളാണ് ഇവര്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
