യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. അപകടത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ തന്നെ പൊലീസ് പട്രോള്‍, ആംബുലന്‍സ്, പാരമെഡിക്കല്‍ സംഘങ്ങളെ സ്ഥലത്തേക്ക് അയച്ചതായി അധികൃതര്‍ അറിയിച്ചു. 

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ 18ഉം 19ഉം വയസ് പ്രായമുള്ള രണ്ട് യുവാക്കള്‍ മരിച്ചു. റാസല്‍ഖൈമയിലെ അസാന്‍ സ്വദേശികളായ സുല്‍ത്താന്‍ ഹംദാന്‍, നവാഫ് സലീം എന്നിവരാണ് മരിച്ചത്. ബുധനാഴ്ചയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. അപകടത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ തന്നെ പൊലീസ് പട്രോള്‍, ആംബുലന്‍സ്, പാരമെഡിക്കല്‍ സംഘങ്ങളെ സ്ഥലത്തേക്ക് അയച്ചതായി അധികൃതര്‍ അറിയിച്ചു. അപകടകാരണം കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുകയാണ്.