അടുപ്പിച്ച് ബിഗ് ടിക്കറ്റ് വിജയം നേടി പ്രവാസി. ഒരു കിലോഗ്രാം 24 കാരറ്റ് സ്വര്‍ണവും റേഞ്ച് റോവര്‍ കാറുമാണ് ഖത്തര്‍ നിവാസി നേടിയത്.

ബിഗ് ടിക്കറ്റ് ചരിത്രത്തിൽ പുതിയൊരു അധ്യായം. മുൻപ് ബിഗ് ടിക്കറ്റ് നേടിയ ഖത്തര്‍ നിവാസിക്ക് ഇത്തവണയും സമ്മാനം. ഒരു കിലോഗ്രാം 24 കാരറ്റ് സ്വര്‍ണവും റേഞ്ച് റോവര്‍ കാറുമാണ് ഖത്തറിൽ നിന്നുള്ള സുമൻ സ്വന്തമാക്കിയത്.

ഒരു കിലോ സ്വര്‍ണം ഡിസംബറിലെ മൂന്നാമത്തെ ആഴ്ച്ചയിലെ നറുക്കെടുപ്പിലും റേഞ്ച് റോവര്‍ ഫെബ്രുവരി നറുക്കെടുപ്പിലുമാണ് സുമന് ലഭിച്ചത്. ഒരു വര്‍ഷമായി സുമൻ സ്ഥിരമായി ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. സ്വര്‍ണം സമ്മാനമായി ലഭിച്ചത് തന്നെ ഞെട്ടിച്ചെന്നും മകളുടെ ഭാവിക്കായി നിക്ഷേപിക്കാനാണ് പദ്ധതിയെന്നും സുമൻ പറഞ്ഞിരുന്നു.

ഫെബ്രുവരിയിൽ സുമനെ തേടി ഭാഗ്യം വീണ്ടുമെത്തി. ഇത്തവണ ഡ്രീം കാര്‍ ആണ് സമ്മാനം. സമ്മാനമായി കിട്ടിയ റേഞ്ച് റോവര്‍ വിൽക്കാനാണ് സുമൻ ആഗ്രഹിക്കുന്നത്. കിട്ടുന്ന പണം നാട്ടിലേക്ക് അയക്കുമെന്നും അദ്ദേഹം പറയുന്നു. അടുപ്പിച്ച് ഭാഗ്യം കടാക്ഷിച്ചതോടെ സുമൻ പ്രതീക്ഷയിലാണ്. ഒരു ദിവസം ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ് തനിക്ക് ലഭിക്കുമെന്നാണ് സുമൻ പറയുന്നത്. ആഗ്രഹം പൂര്‍ത്തിയാക്കാൻ എല്ലാ മാസവും ടിക്കറ്റ് എടുക്കുന്നതും തുടരും.

ഫെബ്രുവരിയിൽ ഉടനീളം സുനിശ്ചിത സമ്മാനങ്ങള്‍ ബിഗ് ടിക്കറ്റിലൂടെ നേടാനാകും. നറുക്കെടുപ്പിൽ AED 15 മില്യൺ ഒരു വിജയിക്ക് നേടാനാകും. രണ്ടാം സമ്മാനം AED 1 മില്യൺ ആണ്. മൂന്നാം സമ്മാനം AED 100,000, നാലാം സമ്മാനം AED 50,000. ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിൽ ബിഗ് ടിക്കറ്റ് ഉപയോക്താക്കള്‍ക്ക് സൗജന്യമായി പങ്കെടുക്കാം. ആഴ്ച്ചതോറും AED 100K വീതം മൂന്നു പേര്‍ക്ക് നേടാനുള്ള അസുലഭ അവസരം കൂടെയാണിത്.

ഫെബ്രുവരി 28-വരെ www.bigticket.ae എന്ന വെബ്സൈറ്റിലൂടെയും അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ കൗണ്ടറുകളിൽ നിന്നും ബിഗ് ടിക്കറ്റ് വാങ്ങാം.

വിശദവിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റ് ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളും വെബ്സൈറ്റും സന്ദര്‍ശിക്കാം.

ഫെബ്രുവരിയിലെ ആഴ്ച്ച നറുക്കെടുപ്പുകളുടെ തീയതികള്‍ ചുവടെ ചേര്‍ക്കുന്നു.

Promotion 1: 1st - 7th February & Draw Date – 8th February (Wednesday)

Promotion 2: 8th - 14th February & Draw Date – 15th February (Wednesday)

Promotion 3: 15th - 21st February & Draw Date – 22nd February (Wednesday)

Promotion 4: 22nd - 28th February& Draw Date – 1st March (Wednesday)

*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന Big Ticket നറുക്കെടുപ്പ് ടിക്കറ്റുകള്‍ അടുത്ത നറുക്കെടുപ്പ് തീയതിയിലേക്കാണ് പരിഗണിക്കുന്നത്. എല്ലാ ഇലക്ട്രോണിക് നറുക്കെടുപ്പുകളിലേക്കും ഇവ പരിഗണിക്കുകയുമില്ല.