മസ്‍കത്ത്: ഒമാനിലെ രണ്ടിടങ്ങളില്‍ വാഹനങ്ങള്‍ക്ക് തീപ്പിടിച്ചു. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ മനാ വിലായത്തിലും മസ്‍കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലുമായിരുന്നു അപകടം.

മനായില്‍ ട്രക്കിക്കാണ്  തീപ്പിടിച്ചത്. അല്‍ ദാഖിലിയ ഗവര്‍ണറേറ്റ് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയക്കി. രണ്ട് സംഭവങ്ങളിലും ആര്‍ക്കും  പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.