റിയാദ്: സൗദി അറേബ്യയിലെ ഖുവൈസ ഡിസ്ട്രിക്റ്റില്‍ ഫ്ലാറ്റിന് തീപിടിച്ചു. രണ്ട് നിലകളുണ്ടായിരുന്ന കെട്ടിടലാണ് അപകടമുണ്ടായത്. രണ്ട് വിദേശ വനിതകള്‍ക്ക് പരിക്കേറ്റു. 40ഉം 70ഉം വയസ് പ്രായമുള്ള സ്ത്രീകള്‍ക്ക് കനത്ത പുക ശ്വസിച്ച് ശ്വാസ തടസം അനുഭവപ്പെടുകയായിരുന്നു. 

സംഭവസമയത്ത് ഫ്ലാറ്റില്‍ കുടുങ്ങിയ മൂന്ന് സ്ത്രീകളെയും രണ്ട് കുട്ടികളെയും സിവില്‍ ഡിഫന്‍സ് അധികൃതര്‍ സുരക്ഷിതമായി പുറത്തെത്തിച്ചു. നിസാര പരിക്കേറ്റ രണ്ട് സ്ത്രീകള്‍ക്ക് സ്ഥലത്തുവെച്ചുതന്നെ റെഡ്ക്രസന്റ് സംഘം പ്രാഥമിക ശുശ്രൂഷ നല്‍കുകയായിരുന്നു.

അതേസമയം അല്‍സഹ്റാ ഡിസ്ട്രിക്റ്റിലെ ഒരു വ്യാപാര സ്ഥാപനത്തിലും കഴിഞ്ഞ ദിവസം തീപിടുത്തമുണ്ടായിരുന്നു. ഇവിടെ ഒരു ഇലക്ട്രോണിക്സ് കടയിലാണ് തീപിടിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സിവില്‍ ഡിഫന്‍സ് സംഘമെത്തി തീയണയ്ക്കുകയായിരുന്നു.