തൊഴിലാളികള്‍ക്ക് മുകളിലേക്ക് ഇഷ്ടിക ഇടിഞ്ഞുവീണെന്നും അടുത്തുനില്‍ക്കുകയായിരുന്നവര്‍ അബദ്ധത്തില്‍ ഫാക്ടറിയിലെ ഫര്‍ണസിലേക്ക് വീഴുകയായിരുന്നുവെന്നാണ് മറ്റ് തൊഴിലാളികള്‍ പൊലീസ് ഉദ്ദ്യോഗസ്ഥരോട് പറഞ്ഞത്. 

ദുബായ്: ജബല്‍ അലിയിലെ ഫാക്ടറിയിലുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചതായി ദുബായ് പൊലീസ് അറിയിച്ചു. ഒരു അലൂമിനിയം നിര്‍മ്മാണ ഫാക്ടറിയിലാണ് അപകടമുണ്ടായത്. രണ്ട് തൊഴിലാളികള്‍ മരിച്ചുവെന്ന വിവരം ഫാക്ടറി അധികൃതര്‍ ദുബായ് പൊലീസിന്റെ ഓപ്പറേഷന്‍ റൂമില്‍ അറിയിക്കുകയായിരുന്നു.

തൊഴിലാളികള്‍ക്ക് മുകളിലേക്ക് ഇഷ്ടിക ഇടിഞ്ഞുവീണെന്നും അടുത്തുനില്‍ക്കുകയായിരുന്നവര്‍ അബദ്ധത്തില്‍ ഫാക്ടറിയിലെ ഫര്‍ണസിലേക്ക് വീഴുകയായിരുന്നുവെന്നാണ് മറ്റ് തൊഴിലാളികള്‍ പൊലീസ് ഉദ്ദ്യോഗസ്ഥരോട് പറഞ്ഞത്. അതിശക്തമായ ചൂടില്‍ സൂക്ഷിക്കുന്ന ഫര്‍ണസിനുള്ളില്‍ കുടുങ്ങി വെന്തുമരിക്കുകയായിരുന്നുവെന്നും തൊഴിലാളികള്‍ പറഞ്ഞു. മൃതദേഹങ്ങള്‍ ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. വിവിധ അന്വേഷണ വിഭാഗങ്ങള്‍ സ്ഥലത്ത് പരിശോധന നടത്തി.