Asianet News MalayalamAsianet News Malayalam

ഷാര്‍ജയിൽ നിര്‍മ്മാണത്തിലിരുന്ന സ്കൂളിന്‍റെ മേല്‍ക്കൂര തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 

two workers died and three injured after roof of a school under construction collapsed
Author
First Published Sep 9, 2024, 7:23 PM IST | Last Updated Sep 9, 2024, 7:23 PM IST

ഷാര്‍ജ: ഷാര്‍ജയില്‍ നിര്‍മ്മാണത്തിലിരുന്ന സ്കൂള്‍ കെട്ടിടത്തിന്‍റെ മേല്‍ക്കൂര തകര്‍ന്ന് രണ്ട് ജീവനക്കാര്‍ മരിച്ചു. മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

ഷാര്‍ജയിലെ കല്‍ബ സിറ്റിയില്‍ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. ഷാര്‍ജ പൊലീസ് ഞായറാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. അപകട വിവരം അറിഞ്ഞ ഉടന്‍ തന്നെ റെസ്പോണ്‍സ് ടീമുകള്‍ സ്ഥലത്തെത്തി. പരിക്കേറ്റ അറബ്, ഏഷ്യന്‍ പൗരന്മാര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയതായി കിഴക്കന്‍ മേഖലാ പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ കേണല്‍ ഡോ. അലി അല്‍ ഖമൂദി പറഞ്ഞു. ചിലര്‍ക്ക് ഗുരുതര പരിക്കുണ്ട്. 

Read Also - റഹീമിന്‍റെ മോചനം; സൗദി കോടതി ഉത്തരവ് ഉടൻ, നടപടികൾ അവസാനഘട്ടത്തിൽ

ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോറിറ്റി, കല്‍ബ കോംപ്രിഹെന്‍സീവ് പൊലീസ് സ്റ്റേഷന്‍ ക്രൈം സീന്‍ ടീം, നാഷണല്‍ ആംബുലന്‍സ്, കല്‍ബ സിറ്റി മുന്‍സിപ്പാലിറ്റി എന്നിവയടക്കമുള്ള പ്രത്യേക സംഘങ്ങളും സംഭവ സ്ഥലത്തെത്തിയിരുന്നു. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 

https://www.youtube.com/watch?v=QJ9td48fqXQ

Latest Videos
Follow Us:
Download App:
  • android
  • ios