കുട്ടിയുടെ പിതാവ് ഉടന്‍ തന്നെ കുട്ടിയെ അദാന്‍ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. 

കുവൈത്ത് സിറ്റി: ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. കുവൈത്തിലെ അല്‍ അദാനിലുള്ള വീട്ടിലായിരുന്നു സംഭവം. സംഭവ സമയത്ത് എത്യോപ്യന്‍ സ്വദേശിനിയായ വീട്ടുജോലിക്കാരിക്കൊപ്പമായിരുന്നു കുഞ്ഞെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

കുട്ടിയുടെ പിതാവ് ഉടന്‍ തന്നെ കുട്ടിയെ അദാന്‍ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. തുടര്‍ നടപടികള്‍ക്കായി കുട്ടിയുടെ മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.