375 ക്യാപറ്റഗണ്‍ ഗുളികകളും പണവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. അതേസമയം ഇവരുടെ സംഘത്തിലെ മുഖ്യപ്രതിയെ പിടികൂടാന്‍ സാധിച്ചിട്ടില്ല. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) ലഹരി ഗുളികകളുമായി (Narcotic Pills) രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ലഹരിക്കടത്ത് സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 375 ക്യാപറ്റഗണ്‍ ഗുളികകളും (Captagon pills) പണവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. അതേസമയം ഇവരുടെ സംഘത്തിലെ മുഖ്യപ്രതിയെ പിടികൂടാന്‍ സാധിച്ചിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന നടക്കുന്ന വിവരം ദൂരെ നിന്ന് തന്നെ അറിഞ്ഞ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

കുവൈത്തില്‍ 24 മണിക്കൂറിനിടെ രണ്ട് പ്രവാസികള്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ ശൈഖ് ജാബിര്‍ പാലത്തില് 24 മണിക്കൂറിനിടെ രണ്ട് ആത്മഹത്യാ ശ്രമങ്ങള്). കഴിഞ്ഞ ദിവസം ഈജിപ്ത് സ്വദേശി പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഈ സംഭവത്തിന് 24 മണിക്കൂര്‍ തികയുന്നതിനിടെ ഇന്ത്യക്കാരനും സമാന രീതിയില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

ജാബിര്‍ പാലത്തില്‍ നിന്ന് ചാടി ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് ഇന്റീരിയര്‍ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചിരുന്നു. ഇന്ത്യക്കാരന്‍ പാലത്തില്‍ വാഹനം നിര്‍ത്തിയ ശേഷം താഴേക്ക് ചാടുന്നത് കണ്ട മറ്റൊരാളാണ് ഇയാളെ രക്ഷപ്പെടുത്തിയത്. 36 വയസ്സുള്ള ഇന്ത്യക്കാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിന്നീട് ഇയാളെ സുരക്ഷാ അധികൃതര്‍ക്ക് കൈമാറി.

ഇതിന് സമാനമായ രീതിയില്‍ ഇന്നലെ വൈകുന്നേരം ഒരു ഈജിപ്ത് സ്വദേശിയും ശൈഖ് ജാബിര്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ ഇയാളെ റെസ്‌ക്യൂ സംഘം രക്ഷപ്പെടുത്തുകയായിരുന്നു. ആരോഗ്യനില തൃപ്തികരമായ ഈജിപ്ത് സ്വദേശിയെ പിന്നീട് തുടര്‍ നിയമനടപടികള്‍ക്കായി പൊലീസിന് കൈമാറിയിട്ടുണ്ട്. ഇയാളെ നാടുകടത്തുമെന്നാണ് ലഭിക്കുന്ന വിവരം.