ഒക്ടോബര്‍ 11 തിങ്കളാഴ്ച ബര്‍ദുബൈ ഹോളിഡേ ഇന്നില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരും അഞ്ചു വരെയാണ് അഭിമുഖം നടക്കുക.

ദുബൈ: യുഎഇയിലെ പ്രമുഖ വിമാന കമ്പനി 500 കസ്റ്റമര്‍ സര്‍വീസ് ഏജന്റുമാരെ നിയമിക്കുന്നു. രണ്ടുവര്‍ഷം ഈ മേഖലയില്‍ പ്രവൃത്തി പരിചയമുള്ള, ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും കഴിവുള്ളവര്‍ക്കാണ് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച കമ്മ്യൂണിക്കേഷന്‍ സ്‌കില്ലും ഉണ്ടാവണം.

അറബി സംസാരിക്കാന്‍ കഴിയുന്നവര്‍ക്ക് അധിക പരിഗണന ലഭിക്കും. അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനവും യോഗ്യതയായി ആവശ്യപ്പെടുന്നുണ്ട്. ഒക്ടോബര്‍ 11 തിങ്കളാഴ്ച ബര്‍ദുബൈ ഹോളിഡേ ഇന്നില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരും അഞ്ചു വരെയാണ് അഭിമുഖം നടക്കുക. ബയോഡേറ്റ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഫുള്‍ സൈസ് ഫോട്ടോ എന്നിവ ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം. 5,000 ദിര്‍ഹം വരെ പ്രതിമാസ ശമ്പളവും യാത്രാസൗകര്യവും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് വേണം അഭിമുഖത്തിന് ഹാജരാകാന്‍. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.