ലോക സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയായ തീവ്രവാദത്തെയും ഭീകരവാദത്തെയും പ്രതിരോധിക്കാന്‍ അന്താരാഷ്ട്ര സമൂഹം കൈകോര്‍ക്കണം. ഭീകരാക്രമണത്തില്‍ ജീവത്യാഗം ചെയ്ത സൈനികരുടെ കുടുംബങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും യുഎഇ പ്രസ്താവനയില്‍ അറിയിച്ചു.
അബുദാബി: കശ്മീരിലെ പുല്‍വാമയില്‍ കഴിഞ്ഞദിവസമുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് യുഎഇയും സൗദി അറേബ്യയും. തീവ്രവാദത്തിനും അതിക്രമത്തിനുമെതിരായ പോരാട്ടത്തില്‍ ഇന്ത്യയിലെ സര്‍ക്കാറിനും ജനങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.