വാരാന്ത്യ അവധി ദിനങ്ങള്‍ കൂടിയാകുമ്പോള്‍ ആകെ ആറു ദിവസം അവധി ലഭിക്കും. ജൂലൈ 25 ഞായറാഴ്ച മുതലാകും പ്രവൃത്തി ദിവസം പുനരാരംഭിക്കുക.

അബുദാബി: യുഎഇയില്‍ അറഫാ ദിനവും ബലിപെരുന്നാളും പ്രമാണിച്ച് നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ ഏജന്‍സികള്‍ക്കും ജൂലൈ 19, തിങ്കളാഴ്ച മുതല്‍ ജൂലൈ 22, വ്യാഴാഴ്ച വരെ(ദുല്‍ഹജ്ജ് ഒമ്പത് മുതല്‍ ദുല്‍ഹജ്ജ് 12 വരെ) അവധി ആയിരിക്കും. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടിയാകുമ്പോള്‍ ആകെ ആറു ദിവസം അവധി ലഭിക്കും. ജൂലൈ 25 ഞായറാഴ്ച മുതലാകും പ്രവൃത്തി ദിവസം പുനരാരംഭിക്കുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona