അബുദാബി: റമദാനില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം കുറച്ചതായി യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ സാധാരണ ജോലി സമയത്തില്‍ നിന്ന് രണ്ടു മണിക്കൂറാണ് റമദാനില്‍ കുറയുന്നതെന്ന് മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. 

അതേസമയം യുഎഇയിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് റമദാനിലെ ജോലി സമയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു. ഏപ്രില്‍ 13ന് യുഎഇയില്‍ റമദാന്‍ ആരംഭിക്കുമെന്നാണ് പ്രവചനം.