അബുദാബി: യുഎഇയില്‍ 11 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 185 ആയി. ഇന്ന് 624 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 17,417 ആയി.

ചികിത്സയിലായിരുന്ന 458 പേര്‍ കൂടി ഇന്ന് കൊവിഡ് മുക്തരായിട്ടുണ്ട്. ഇതുവര 4295 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് ഭേദമായത്. ഇന്ന് മരണപ്പെട്ടവരില്‍ വിവിധ രാജ്യക്കാരുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെയെല്ലാം ആരോഗ്യ നില തൃപ്തികരമാണ്. നിലവില്‍ 12,937 പേര് രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്.