Asianet News MalayalamAsianet News Malayalam

Covid - 19 : യുഎഇയില്‍ 64 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 83 പേര്‍ രോഗമുക്തരായി

യുഎഇയില്‍ ഇന്ന് 64 പേര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. 83 പേര്‍ രോഗമുക്തരായി. രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളില്ല.

UAE announces 64 new covid cases and 83 recoveries on 2nd December 2021
Author
Abu Dhabi - United Arab Emirates, First Published Dec 2, 2021, 7:29 PM IST

അബുദാബി: യുഎഇയില്‍(UAE) ഇന്ന് 64 പേര്‍ക്ക് കൊവിഡ് 19 (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 83 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‍തിട്ടില്ല.

പുതിയതായി നടത്തിയ  2,48,038 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10.18 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,42,173  പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍  737,107 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,148 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 2,918 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 

Follow Us:
Download App:
  • android
  • ios