രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 38,808 ആണ്. ആകെ 21,806 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. 276 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 16,726 പേരാണ് ചികിത്സയിലുള്ളത്.

അബുദാബി: യുഎഇയില്‍ ഞായറാഴ്ച 745 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ ഭേദമായതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതിയതായി 540 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് ഒരു മരണമാണ് ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Add Asianetnews as a Preferred SourcegooglePreferred

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 38,808 ആണ്. ആകെ 21,806 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. 276 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 16,726 പേരാണ് ചികിത്സയിലുള്ളത്.

പുതിയ രോഗികളുടെ എണ്ണത്തേക്കാള്‍ രോഗമുക്തരാവുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശ്വാസകരമാണ്. പുതിയതായി 44,000 പേരിലാണ് പരിശോധന നടത്തിയത്. ഇതുവരെ 25 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയതായി ശനിയാഴ്ച യുഎഇ സര്‍ക്കാര്‍ അറിയിച്ചിരുന്നു.