Asianet News MalayalamAsianet News Malayalam

യുഎഇയില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

നാല് ദിവസത്തെ അവധി ലഭിക്കുമെന്നാണ് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് വ്യാഴാഴ്ച സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

uae announces eid holidays for public and private sectors
Author
Abu Dhabi - United Arab Emirates, First Published Jul 4, 2019, 5:42 PM IST

അബുദാബി: യുഎഇയിലെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. നാല് ദിവസത്തെ അവധി ലഭിക്കുമെന്നാണ് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് വ്യാഴാഴ്ച സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. അറബ് മാസം ദുല്‍ഹജ്ജ് ഒന്‍പത് മുതല്‍ 12 വരെയായിരിക്കും അവധി. യുഎഇയിലെ പൊതു-സ്വകാര്യ മേഖലകളുടെ അവധി ദിനങ്ങള്‍ ഏകീകരിക്കാന്‍ നേരത്തെ തന്നെ യുഎഇ ക്യാബിനറ്റ് തീരുമാനമെടുത്തിരുന്നു.

Follow Us:
Download App:
  • android
  • ios