അബുദാബി: യുഎഇയില്‍ ഇന്ന് 1083 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 970 പേര്‍ രോഗമുക്തരായിട്ടുണ്ട്. ചികിത്സയിലായിരുന്ന ഒരാളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മരണപ്പെട്ടത്. 1,03,100 കൊവിഡ് പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് പുതിയ 1083 രോഗികളെ കണ്ടെത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് ഇതുവരെ 90 ലക്ഷത്തില്‍പരം കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 87,530 പേര്‍ക്കാണ് ഇതുവരെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 76,995 പേരും രോഗമുക്തരായി. 406 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 10,129 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ടെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം അബുദാബിയിലെ എന്റര്‍ടൈയിന്‍മെന്റ്, ഗെയിമിങ് ഹാളുകള്‍ ആകെ ശേഷിയുടെ 60 ശതമാനം പേരെ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തനം തുടങ്ങാന്‍ അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്.