അബുദാബി: യുഎഇയില്‍ ഇന്ന് രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 260 ആയി. ഇന്ന് 638 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 33,170 ആയി.

അതേസമയം 412 പേര്‍ ഇന്ന് സുഖം പ്രാപിച്ചിട്ടുണ്ട്. ഇവരടക്കം 17,097 പേരാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് മുക്തരായത്. 15,813 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,000 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയതായി അധികൃതര്‍ അറിയിച്ചു. 20 ലക്ഷത്തിലധികം കൊവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്.