അബുദാബി: യുഎഇയില്‍ പൊതുമേഖലയ്ക്ക് റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്സസാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഞായറാഴ്ച പുറത്തിറക്കിയത്. 

എല്ലാ മന്ത്രാലയങ്ങളിലും ഫെഡറല്‍ ഏജന്‍സികളിലും ദിവസം അഞ്ച് മണിക്കൂറായിരിക്കും പ്രവൃത്തി സമയം. ഓഫീസുകളുടെ പ്രവര്‍ത്തനം രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് അവസാനിക്കും. ജോലിയുടെ സ്വഭാവം അനുസരിച്ച് പ്രവൃത്തിസമയം ദീര്‍ഘിപ്പിക്കേണ്ടതുണ്ടെങ്കില്‍ ഇതിന് മാറ്റം വരുത്താം. യുഎഇയില്‍ ഏപ്രില്‍ 24ന് റമദാന്‍ വ്രതാനുഷ്ഠാനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ രാത്രിയിലെ തറാവീഹ് നമസ്കാരം വീടുകളില്‍ തന്നെ നിര്‍വഹിക്കണമെന്ന് കഴിഞ്ഞ ദിവസം ദുബായ് ഇസ്ലാമികകാര്യ വകുപ്പ് അറിയിച്ചിരുന്നു.