രാജ്യത്തിന്റെ നടപടികളും ചട്ടങ്ങളും മൊഡേണ വാക്സിന്‍ പാലിക്കുന്നുണ്ട്. അതോടൊപ്പം വാക്‌സിന്റെ സുരക്ഷിതത്വത്തിനും ഉപയോഗത്തിനുമായുള്ള ആഗോള നിലവാരം മൊഡേണ വാക്‌സിന്‍ ഉറപ്പാക്കുന്നുണ്ടെന്നും സ്ഥിരീകരിച്ച ശേഷമാണ് തീരുമാനമെടുത്തത്.

അബുദാബി: മൊഡേണ കൊവിഡ് 19 വാക്സിന്റെ അടിയന്തര രജിസ്ട്രേഷന് അനുമതി നല്‍കിയതായി യുഎഇ ആരോഗ്യ, പ്രതിരോധ മന്ത്രാലയം അറിയിച്ചു. ക്ലിനിക്കല്‍ ട്രയലുകള്‍ക്കും കര്‍ശന വിലയിരുത്തലുകള്‍ക്കും ശേഷമാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. 

രാജ്യത്തിന്റെ നടപടികളും ചട്ടങ്ങളും മൊഡേണ വാക്സിന്‍ പാലിക്കുന്നുണ്ട്. അതോടൊപ്പം വാക്‌സിന്റെ സുരക്ഷിതത്വത്തിനും ഉപയോഗത്തിനുമായുള്ള ആഗോള നിലവാരം മൊഡേണ വാക്‌സിന്‍ ഉറപ്പാക്കുന്നുണ്ടെന്നും സ്ഥിരീകരിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് ഹെല്‍ത്ത് റെഗുലേറ്ററി വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അമിന്‍ ഹുസ്സൈന്‍ അല്‍ അമീരി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona