Asianet News MalayalamAsianet News Malayalam

ദേശീയ വാക്‌സിനേഷന്‍ നയത്തിന് യുഎഇയില്‍ അംഗീകാരം

പകര്‍ച്ച വ്യാധികളില്‍ നിന്ന് വ്യക്തികളെയും സമൂഹത്തെയും സംരക്ഷിക്കുക എന്നതിന്റെ ഭാഗമായാണ് വാക്‌സിനേഷന്‍ പോളിസി തയ്യാറാക്കിയത്.

UAE approves national vaccination policy
Author
dubai, First Published Sep 8, 2020, 10:34 PM IST

ദുബൈ: ദേശീയ വാക്‌സിനേഷന്‍ പോളിസിക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. രാജ്യത്തെ ആരോഗ്യ സംവിധാനത്തില്‍ കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതുന്നതാണ് പുതിയ പോളിസി. 

പകര്‍ച്ച വ്യാധികളില്‍ നിന്ന് വ്യക്തികളെയും സമൂഹത്തെയും സംരക്ഷിക്കുക എന്നതിന്റെ ഭാഗമായാണ് വാക്‌സിനേഷന്‍ പോളിസി തയ്യാറാക്കിയത്. പകര്‍ച്ചവ്യാധിക്കെതിരായ യുഎഇയുടെ പോരാട്ടത്തില്‍ സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളെയും പൊതുജനങ്ങളെയും സഹകരിപ്പിക്കാനും ഇതിലൂടെ കഴിയുമെന്നാണ് വിലിയിരുത്തല്‍. വാക്‌സിന്‍ വ്യാപകമാക്കാനും വാക്‌സിന്റെ പ്രാധാന്യം ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്താനും ഈ മേഖലയില്‍ കൂടുതല്‍ ഗവേഷണത്തിനും പോളിസി ലക്ഷ്യമിടുന്നു. ഏറ്റവും മികച്ച ഗുണനിലവാരമുള്ള വാക്‌സിന്‍ രാജ്യവ്യാപകമായി നല്‍കാനും പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധം ഉറപ്പാക്കാനും കഴിയുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ.
 

Follow Us:
Download App:
  • android
  • ios