Asianet News MalayalamAsianet News Malayalam

റഷ്യന്‍ വാക്‌സിന്‍ സ്പുട്‌നിക്- അഞ്ചിന് യുഎഇ അംഗീകാരം നല്‍കി

യുഎഇ അംഗീകരിക്കുന്ന മൂന്നാമത്തെ കൊവിഡ് വാക്‌സിനാണ് സ്പുട്‌നിക്-അഞ്ച്. നേരത്തെ ചൈനയുടെ സിനോഫാം, ഫൈസര്‍-ബയോ എന്‍ടെക് വാക്‌സിനുകള്‍ യുഎഇ അംഗീകരിച്ചിരുന്നു. 

UAE approves Russia's Sputnik V COVID-19 vaccine
Author
Abu Dhabi - United Arab Emirates, First Published Jan 22, 2021, 12:16 PM IST

അബുദാബി: റഷ്യ വികസിപ്പിച്ച സ്പുട്‌നിക്-അഞ്ച് കൊവിഡ് വാക്‌സിന്‍ രാജ്യത്ത് ഉപയോഗിക്കാന്‍ യുഎഇ ആരോഗ്യ പ്രതിരോധം മന്ത്രാലയം അനുമതി നല്‍കി. അടിയന്തര ഉപയോഗത്തിനായി വാക്‌സിന്‍ ലഭ്യമാക്കും. റഷ്യയിലെ ഗമാലേയ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ച വാക്‌സിനാണ് സ്പുട്‌നിക്-അഞ്ച്.

വൈറസിനെതിരായ ശക്തമായ ആന്റിബോഡി പ്രതികരണം, ഉപയോഗത്തിലെ സുരക്ഷ, അന്താരാഷ്ട്ര സുരക്ഷ, ഫലപ്രാപ്തി മാനദണ്ഡങ്ങള്‍ പാലിക്കുന്നത് എന്നിവ പഠനത്തിലൂടെ വ്യക്തമായതായി എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സ്പുട്‌നിക്-അഞ്ചിന്റെ ഫലപ്രാപ്തി 91.4 ശതമാനമാണെന്ന് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ ഡിസംബറില്‍ അറിയിച്ചിരുന്നു. യുഎഇ അംഗീകരിക്കുന്ന മൂന്നാമത്തെ കൊവിഡ് വാക്‌സിനാണ് സ്പുട്‌നിക്-അഞ്ച്. നേരത്തെ ചൈനയുടെ സിനോഫാം, ഫൈസര്‍-ബയോ എന്‍ടെക് വാക്‌സിനുകളും യുഎഇ അംഗീകരിച്ചിരുന്നു. 
 


 

Follow Us:
Download App:
  • android
  • ios