ദുബായ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മനോധൈര്യം വര്‍ധിപ്പിക്കാന്‍ യുഎഇയില്‍ ദേശീയഗാനം ആലപിക്കാന്‍ നിര്‍ദ്ദേശം. ബുധനാഴ്ചയും വെള്ളിയാഴ്ചയും രാത്രി ഒമ്പതു മണിക്ക് എല്ലാവരും ബാല്‍ക്കണിയില്‍ നിന്ന് ദേശീയഗാനം ആലപിക്കണമെന്നാണ് നിര്‍ദ്ദേശം. 

'ടുഗെദര്‍ വി ചാന്റ് ഫോര്‍ യുഎഇ' എന്ന പരിപാടിക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിനായി ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അഭിന്ദിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും യുഎഇ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജനങ്ങളില്‍ സന്തോഷവും പ്രതീക്ഷയും പങ്കുവെക്കുന്നതിനായി ദേശീയഗാനം ആലപിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.