എമിറേറ്റ്സ് എന്‍.ബി.ഡി ബാങ്കിന്റെ വെബ്സൈറ്റിലും യുഎഇയിലെ വിവിധ എമിറേറ്റുകളിലുള്ള ആയിരക്കണക്കിന് എടിഎമ്മുകളിലും കേരളത്തെ സഹായിക്കണമെന്ന സന്ദേശമാണ് പ്രധാനമായും പ്രദര്‍ശിപ്പിക്കുന്നത്. 

ദുബായ്: കേരളത്തില്‍ പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി ധനസഹായം സമാഹരിക്കുകയാണ് യുഎഇയിലെ പ്രമുഖ ബാങ്ക്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ് എന്‍.ബി.ഡി ബാങ്കാണ് കേരളത്തെ സഹായിക്കണമെന്ന തങ്ങളുടെ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിക്കുന്നത്.

എമിറേറ്റ്സ് എന്‍.ബി.ഡി ബാങ്കിന്റെ വെബ്സൈറ്റിലും യുഎഇയിലെ വിവിധ എമിറേറ്റുകളിലുള്ള ആയിരക്കണക്കിന് എടിഎമ്മുകളിലും കേരളത്തെ സഹായിക്കണമെന്ന സന്ദേശമാണ് പ്രധാനമായും പ്രദര്‍ശിപ്പിക്കുന്നത്. യുഎഇയെല റെഡ്ക്രസന്റ് അക്കൗണ്ടിലേക്ക് പണം നിക്ഷേുപിക്കാനും ട്രാന്‍സ്ഫര്‍ ചെയ്യാനുമുള്ള സൗകര്യങ്ങള്‍ എടിഎം വഴിയും ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെയും ബാങ്ക് സജ്ജീകരിച്ചിട്ടുണ്ട്. കേരളത്തിലെ ദുരന്ത ചിത്രം പ്രദര്‍ശിപ്പിക്കുന്ന യുഎഇയിലെ എടിഎം മെഷീനുകളുടെ ചിത്രങ്ങള്‍ സമൂഹിക മാധ്യമങ്ങളിലും പരക്കുന്നുണ്ട്.