അബുദാബി: യുഎഇയില്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെയെത്തി. ഇന്ന് 944 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1265 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. രണ്ട് മരണങ്ങളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,52,146 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 2,01,836 പേര്‍ക്കാണ് ഇതുവരെ യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 1,78,672 പേരും ഇതിനോടകം രോഗമുക്തരായി. 657 പേരാണ് അസുഖബാധിതരായി മരണപ്പെട്ടത്. രാജ്യത്ത് ഇതുവരെ 2.03 കോടി കൊവിഡ് പരിശോധനകള്‍ നടത്തിക്കഴിഞ്ഞിട്ടുണ്ട്.