മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റിന്റെ സഹകരണത്തോടെ 25 ലക്ഷം ഭക്ഷണപ്പൊതികളാണ് ഏഴ് ഏഷ്യന്‍ രാജ്യങ്ങളില്‍ വിതരണം ചെയ്തത്.
അബുദാബി: വിശക്കുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന യുഎഇയുടെ വണ്‍ ബില്യന്‍ മീല്‍സ് പദ്ധതി വഴി ഇന്ത്യയില്‍ വിതരണം ചെയ്തത് 15 ലക്ഷം ഭക്ഷണപ്പൊതികള്‍. നാല് ഭൂഖണ്ഡങ്ങളിലുള്ള 50 രാജ്യങ്ങളിലെ നിരാലംബരും പോഷകാഹാര കുറവുള്ളവരുമായ നിര്‍ധനര്‍ക്ക് ഭക്ഷണം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ റമസാനിലാണ് യുഎഇ പദ്ധതി പ്രഖ്യാപിച്ചത്.
മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റിന്റെ സഹകരണത്തോടെ 25 ലക്ഷം ഭക്ഷണപ്പൊതികളാണ് ഏഴ് ഏഷ്യന്‍ രാജ്യങ്ങളില്‍ വിതരണം ചെയ്തത്. ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമായി 1,537,500 ഭക്ഷണപ്പൊതികളുടെ വിതരണം പൂര്‍ത്തിയാക്കി. പാകിസ്ഥാനില് 10 ലക്ഷം ഭക്ഷണപ്പൊതികള്‍ നല്‍കി. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവാണ് വിദേശ രാജ്യങ്ങളിലെ വിതരണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. 60 കോടി ഭക്ഷണപ്പൊതികള്‍ സംഭാവന വഴിയും 40 കോടി ഭക്ഷണപ്പൊതികള്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്വന്തം നിലയ്ക്കും പദ്ധതിയിലേക്ക് നല്‍കി.
Read More - ഇത് നിങ്ങള്‍ നല്‍കുന്ന സുരക്ഷക്കും കരുതലിനും പകരം; ദുബൈ പൊലീസിനെ സമ്മാനം നല്‍കി ഞെട്ടിച്ച് ബിസിനസുകാരന്‍
അബുദാബിയിലെ സ്വകാര്യ സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്‍പത് ദിവസം മിഡ് ടേംഅവധി
അബുദാബി: അബുദാബിയിലെ സ്വകാര്യ സ്‍കൂളുകള്‍ക്ക് ഒന്‍പത് ദിവസത്തെ മിഡ് ടേം അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുത്ത് ആകെ ഒന്‍പത് ദിവസം അവധിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക.ഒക്ടോബര്‍ 17 മുതല്‍ 23 വരെയായിരിക്കും അവധിയെന്ന് സ്‍കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചു. അവധിക്ക് ശേഷം ഒക്ടോബര്‍ 24ന് സ്‍കൂളുകള്‍ തുറക്കും. പഠന കാലയളവിനിടയിലെ ഇടവേളയായി ഈ മിഡ് ടേം അവധിയെ കണക്കാക്കുന്നതിനൊപ്പം കുട്ടികളുടെ പഠന പുരോഗതി വിലയിരുത്താനും ഈ അവസരം ഉപയോഗിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. അധ്യാപകര്‍ ഓരോ കുട്ടിയുടെയും പഠന പുരോഗതി വിലയിരുത്തി, പഠനത്തില്‍ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Read More - ചികിത്സാ പിഴവ് കാരണം ജീവന്‍ നഷ്ടമായ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് 44 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് വിധി
