Asianet News MalayalamAsianet News Malayalam

കൊറോണ: യുഎഇയില്‍ രോഗബാധിതരുമായി സമ്പര്‍ക്കമുള്ളവരെയും പരിശോധിക്കുന്നു

യുഎഇയില്‍ കൊറോണ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും പരിശോധനയ്ക്ക് വിധേയമാക്കുന്നു. 

uae examines people who connected with corona infected patients
Author
UAE, First Published Feb 3, 2020, 12:05 PM IST

ദുബായ്: രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊറോണ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും പരിശോധിക്കുന്നു. കൊറോണ വൈറസ് കണ്ടെത്തിയ അഞ്ച് രോഗികളുമായി ബന്ധപ്പെട്ട ആളുകളെ യുഎഇ അധികൃതര്‍ പരിശോധനയ്ക്ക് വിധേയരാക്കി. എന്നാല്‍ ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

നിരീക്ഷണ സംവിധാനങ്ങള്‍ മികച്ചതാണെന്നും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ രോഗലക്ഷണങ്ങള്‍ കാണാത്ത സ്ഥിതിക്ക് ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യപ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളുടെയും ക്ലിനിക്കുകളുടെയും അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഡോ.ഹുസൈന്‍ അല്‍ റാന്‍ഡ് പറഞ്ഞു. ആദ്യഘട്ടത്തില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ തങ്ങളുമായി ബന്ധപ്പെടാന്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Read More: കൊറോണ ഭീതി: ചൈനയിലേക്കും തിരിച്ചുമുള്ള സർവീസ് സൗദി എയർലൈൻസ് നിർത്തിവെച്ചു

Follow Us:
Download App:
  • android
  • ios