അപൂര്‍ണ്ണമായ ചില രേഖകളില്‍ ഒപ്പിടാന്‍ വിസമ്മതിച്ചതിനാണ് കമ്പനി ജീവനക്കാരനെ ഇയാള്‍ ഭീഷണിപ്പെടുത്തിയത്. ഉപദ്രവിക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതിന് പുറമെ പരാതിക്കാരന്റെ മതത്തെ അവഹേളിക്കുകയും ചെയ്തു.
അജ്മാന്‍: വാട്സ്ആപില്‍ വോയ്സ് മെസേജുകളയച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പ്രവാസിക്ക് അജ്മാന്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. 36കാരനായ ഏഷ്യക്കാരന് മൂന്ന് മാസം ജയില്‍ ശിക്ഷയും 5000 ദിര്‍ഹം പിഴയുമാണ് വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തും.
അപൂര്‍ണ്ണമായ ചില രേഖകളില്‍ ഒപ്പിടാന്‍ വിസമ്മതിച്ചതിനാണ് കമ്പനി ജീവനക്കാരനെ ഇയാള്‍ ഭീഷണിപ്പെടുത്തിയത്. ഉപദ്രവിക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതിന് പുറമെ പരാതിക്കാരന്റെ മതത്തെ അവഹേളിക്കുകയും ചെയ്തു. നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചപ്പോള്‍ ഇയാള്‍ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. വിചാരണയ്ക്കിടെ സന്ദേശങ്ങള്‍ അയച്ചുവെന്ന് സമ്മതിച്ച പ്രതി, പക്ഷേ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് വാദിച്ചു. ഇത് കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് ശിക്ഷ വിധിക്കുകയായിരുന്നു.
