വീസയുള്ളവര്‍ക്ക് ഐസിഎ, ജിഡിആർഎഫ്എ അനുമതി വാങി യുഎഇയിലേക്ക് മടങ്ങാം. ഇതോടെ പതിനായിരക്കണക്കിന് പ്രവാസി മലയാളികൾക്ക് തീരുമാനം ആശ്വാസമാകും.

അബുദാബി: പ്രവാസികള്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി യുഎഇ. യാത്രാവിലക്കില്‍ നാട്ടില്‍ കുടങ്ങിയവരുടെ താമസ വീസാ കാലാവധി യുഎഇ നീട്ടി. ഡിസംബർ ഒന്‍പത് വരെയാണ് കാലാവധി നീട്ടിയത്. വീസ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് ഐസിഎ, ജിഡിആർഎഫ്എ അനുമതി വാങി യുഎഇയിലേക്ക് മടങ്ങാം. ഇതോടെ പതിനായിരക്കണക്കിന് പ്രവാസി മലയാളികൾക്ക് തീരുമാനം ആശ്വാസമാകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.