ഇസിഎച്ച് ആസ്ഥാനത്ത് നടന്ന ചടങ്ങളില്‍ ദുബൈയിലെ താമസ കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥന്‍ അദ്‌നാന്‍ മൂസ ബലൂഷിയില്‍ നിന്ന് ലെന ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.

ദുബൈ: ചലച്ചിത്ര നടി ലെനയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബൈയിലെ സര്‍ക്കാര്‍ സേവനദാതാക്കളായ ഇസിഎച്ചാണ് ലെനയുടെ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

Add Asianetnews as a Preferred SourcegooglePreferred

ഇസിഎച്ച് ആസ്ഥാനത്ത് നടന്ന ചടങ്ങളില്‍ ദുബൈയിലെ താമസ കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥന്‍ അദ്‌നാന്‍ മൂസ ബലൂഷിയില്‍ നിന്ന് ലെന ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.

അടുത്തിടെ ദുബൈയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ലവ് ജിഹാദ്, ടു മെന്‍ എന്നീ ചിത്രങ്ങളില്‍ ലെന ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ് ലെന.

View post on Instagram

വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് യുഎഇ സര്‍ക്കാര്‍ നല്‍കുന്നതാണ് ദീര്‍ഘകാലത്തേക്കുള്ള ഗോള്‍ഡന്‍ വിസ. മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്‍റോ ജോസഫ്, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. അബുദാബിയില്‍ അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു. 10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോൾഡൻ വിസ പദ്ധതി 2018-ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്.