Asianet News MalayalamAsianet News Malayalam

രണ്ട് മരുന്നുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച് യുഎഇ ആരോഗ്യമന്ത്രാലയം

സൗദി ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് ആന്‍ഡ് മെഡിക്കല്‍ അപ്ലയന്‍സസ് കോര്‍പ്പറേഷനാണ്(സ്പിമാകോ) പ്രോട്ടോണ്‍ ഗുളികകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി നേരത്തെ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.

UAE Health Ministry withdraws two pharmaceutical products
Author
Abu Dhabi - United Arab Emirates, First Published Apr 5, 2021, 1:55 PM IST

ദുബൈ: നെഞ്ചെരിച്ചിലിന് ഉപയോഗിക്കുന്ന രണ്ട് മരുന്നുകള്‍  വിപണിയില്‍ നിന്ന് പിന്‍വലിച്ച് യുഎഇ ആരോഗ്യ മന്ത്രാലയം. പ്രോട്ടോണ്‍ 40 മില്ലിഗ്രാം, പ്രോട്ടോണ്‍ 20 മില്ലിഗ്രാം ഇ സി ഗുളികകളാണ് ഉടന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചത്.

നിശ്ചിത ഗുണനിലവാരം പുലര്‍ത്തുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഈ ഗുളികകള്‍ സ്ഥിരമായി കഴിക്കുന്ന രോഗികള്‍ ഡോക്ടറുമായി ബന്ധപ്പെട്ട് പകരം മരുന്നുകള്‍ വാങ്ങണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സൗദി ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് ആന്‍ഡ് മെഡിക്കല്‍ അപ്ലയന്‍സസ് കോര്‍പ്പറേഷനാണ്(സ്പിമാകോ) പ്രോട്ടോണ്‍ ഗുളികകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി നേരത്തെ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. മരുന്ന് പിന്‍വലിക്കാന്‍ ഗള്‍ഫ് ആരോഗ്യ സമിതിയും തീരുമാനിച്ചിരുന്നു. യുഎഇ വിപണിയില്‍ നിന്ന് ഗുളിക പൂര്‍ണമായും നീക്കം ചെയ്യാന്‍ വിതരണക്കാരായ സിറ്റി മെഡിക്കല്‍ സ്റ്റോറിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

(പ്രതീകാത്മക ചിത്രം)
 

Follow Us:
Download App:
  • android
  • ios