എത്തിച്ചേരേണ്ട രാജ്യത്തെ യാത്രാനിബന്ധനകള്‍ ശരിയായി മനസ്സിലാക്കിയ ശേഷം മാത്രമെ യാത്ര പുറപ്പെടാവൂ. നാട്ടില്‍ നിന്ന് വരുമ്പോള്‍ കൂടുതല്‍ പണം കൈവശം കരുതണമെന്നും അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യമായി വന്നാല്‍ ഉപയോഗിക്കാന്‍ വേണ്ടിയാണിതെന്നും എംബസി കൂട്ടിച്ചേര്‍ത്തു.

അബുദാബി: യുഎഇയില്‍ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രക്കാര്‍ക്ക് അറിയിപ്പുമായി യുഎഇയിലെ ഇന്ത്യന്‍ എംബസിയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും. കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ നിലവില്‍ ഇന്ത്യക്കാര്‍ക്ക് ദുബൈ വഴിയോ അബുദാബി വഴിയോ സൗദി അറേബ്യയിലേക്കും കുവൈത്തിലേക്കും യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നും യുഎഇയില്‍ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രക്കാര്‍ നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നതാണ് നല്ലതെന്നും എംബസി അറിയിച്ചു.

എത്തിച്ചേരേണ്ട രാജ്യത്തെ യാത്രാനിബന്ധനകള്‍ ശരിയായി മനസ്സിലാക്കിയ ശേഷം മാത്രമെ യാത്ര പുറപ്പെടാവൂ. നാട്ടില്‍ നിന്ന് വരുമ്പോള്‍ കൂടുതല്‍ പണം കൈവശം കരുതണമെന്നും അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യമായി വന്നാല്‍ ഉപയോഗിക്കാന്‍ വേണ്ടിയാണിതെന്നും എംബസി കൂട്ടിച്ചേര്‍ത്തു. നിലവില്‍ യുഎഇയില്‍ കുടുങ്ങിയവര്‍ നാട്ടിലേക്ക് മടങ്ങിപ്പോയ ശേഷം സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തുമ്പോള്‍ യാത്ര തുടരുന്നതാണ് ഉചിതമെന്ന് എംബസി പ്രസ്താവനയില്‍ അറിയിച്ചു. അനിശ്ചിതകാലത്തേക്കാണ് സൗദി അറേബ്യ അതിര്‍ത്തി അടച്ചിരിക്കുന്ന്. കുവൈത്ത് രണ്ടാഴ്ചത്തേക്കാണ് വിലക്ക് പ്രഖ്യാപിച്ചതെങ്കിലും ഇത് നീട്ടാന്‍ സാധ്യതയുണ്ട്.